ഉടുമ്പന്നൂര്‍ : ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട കച്ചിറമുഴി പട്ടികജാതി കോളനിയടക്കമുളള പ്രദേശം വനഭൂമിയാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായി ഗ്രാമപഞ്ചായത്ത പ്രസിഡന്റ് എം.ലതീഷ് .. ഇത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രദേശത്ത് സര്‍വേ നടത്തി വനാതിര്‍ത്തി നിര്‍ണയിച്ച് അതിര് കല്ലുകള്‍ സ്ഥാപിക്കുന്നതിനുളള ശ്രമാണ് വനം വകുപ്പധികാരികള്‍ നടത്തുന്നത്.
വേളൂര്‍ പുഴയുടെ സമീപമുളള ഈ പ്രദേശം തലമുറകളായി ജനങ്ങള്‍ അദ്ധ്വാനിച്ച് ജീവിക്കുന്ന കൃഷിഭൂമിയും താമസിക്കുന്ന വീടുകളും ഉള്‍പ്പെടുന്ന മേഖലയാണ്.ഇറിഗേഷന്‍ വകുപ്പ് പുഴയുടെ അതിര്‍ത്തി നിര്‍ണയിച്ച സംരക്ഷണഭിത്തി കെട്ടിയിട്ടുളളതാണ്. വനംവകുപ്പുദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി നടത്തുന്ന ഈ നീക്കം മൂലം ജനങ്ങള്‍ക്ക് തങ്ങളുടെ വാസസ്ഥലവും കൃഷിയിടങ്ങളും നഷ്ടമാകാനിടയാക്കും. ജനവാസ മേഖലയെ വനഭൂമിയാക്കി മാറ്റാനുളള നീക്കത്തില്‍ നിന്നും അധികാരികള്‍പിന്തിരിയണമെന്ന് എം ലതീഷ് ആവശ്യപ്പെട്ടു.
ഈ പ്രദേശത്തുകൂടി പഞ്ചായത്ത് ഉടമസ്ഥതയിലുളള കോണ്‍ക്രീറ്റ് റോഡും ഉണ്ട് . കാലാകാലങ്ങളില്‍ വഴിയുടെ മെയിന്റനന്‍സ് ഉള്‍പ്പെയുളളപ്രവര്‍ത്തികളും വീടുകളുടെയും മറ്റ് അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണ വേലകളും മറ്റും നടക്കുന്ന ഘട്ടത്തിലൊന്നും വനംവകുപ്പിന് യാതൊരു തടസവാദങ്ങളും ഇല്ലായിരുന്നുവെന്നും ലതീഷ് പറഞ്ഞു

