കോട്ടയം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാകിരണം പദ്ധതിയില്‍പ്പെടുത്തി ഈരാറ്റുപേട്ട ഗവണ്‍മെന്റ് മുസ്ലീം എല്‍.പി. സ്‌കൂളിന് നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 21 തിങ്കളാഴ്ച രാവിലെ 10 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും.
സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ എന്‍. സുജയ്യ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നല്‍കും.
വിദ്യാകിരണം കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ് പദ്ധതി വിശദികരിക്കും.
പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിതാ മാത്യു നിര്‍മ്മാണ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹറ അബ്ദുള്‍ ഖാദര്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ റിസ്വാന സവാദ്, വാര്‍ഡംഗം പി.എം. അബ്ദുള്‍ ഖാദര്‍, എ.ഇ.ഒ. ഷംല ബീവി, പി.ടി.എ. പ്രസിഡന്റ് പി.കെ.നൗഷാദ്, ഹെഡ്മാസ്റ്റര്‍ പി.വി.ഷാജിമോന്‍
തുടങ്ങിയവര്‍ സംസാരിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 1.30 കോടി വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.

