കൊച്ചി റീജിണല്‍ ഐ.എഫ്.എഫ്.കെ: വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ അനൂപ് മേനോന്‍ ഉദ്ഘാടനം ചെയ്തു

കേരള ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റീജിണല്‍ ഐ.എഫ്.എഫ്.കെയുടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടന്‍ അനൂപ് മേനോന്‍ ഉദ്ഘാടനം ചെയ്തു. മഹാരാജാസ് കോളേജില്‍ നടന്ന ചടങ്ങിലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കോളേജ് ചെയര്‍പേഴ്‌സണ്‍ ബി.അനുജ രജിസ്‌ട്രേഷന്‍ ഫോം ഏറ്റുവാങ്ങി.

തിരുവനന്തപുരത്തെ രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രധാനപ്പെട്ട 59 ചിത്രങ്ങളാണ് കൊച്ചി മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് മേള. പൊതുജനങ്ങള്‍ക്ക് 500 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 250 രൂപയുമാണ് പ്രവേശന നിരക്ക്. മാര്‍ച്ച് 26 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →