കോഴിക്കോട് : ഉത്സവത്തിനിടയില്‍ തീ പിടിച്ച തെങ്ങ് കടപുഴകിവീണ് ഒരാള്‍ മരിച്ചു. കോഴിക്കോട് വെളളിമാട് കുന്ന് വാപ്പോളിത്താഴം കാട്ടറപ്പൊയില്‍ താഴത്ത് ഗണേശന്‍(60)ആണ് മരിച്ചത്. പൂളക്കടവ് കൊഴുമ്പുറത്ത് ഭഗവതി ക്ഷേത്രോത്സവത്തിനിടെയാണ് അപകടം. അന്യ സംസ്ഥാന തൊഴിലാലിയുള്‍പ്പെട മൂന്നുപേര്‍ക്ക് പരിക്കേറ്റു.
2022 മാര്‍ച്ച് 19 ശനിയാഴ്‌ച രാത്രി പത്തേമുക്കാലോടെ ആണ് അപകടം. ഉണങ്ങി നിന്നിരുന്ന തെങ്ങിനോട് ചേര്‍ന്ന് ആരോ തീയിട്ടതിനെ തുടര്‍ന്ന് തീ കത്തിപ്പിടിക്കകയായിരുന്നുവെന്നാണ് സൂചന. നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി. വെളളിമാടുകുന്നില്‍ നിന്ന് അഗ്നിരക്ഷാസേനയും ചേവായൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. പാറോപ്പടി കൊല്ലറക്കല്‍ സൂധീഷ് (44) , സുനി, പറമ്പില്‍ ബസാറിലെ ഓയില്‍മില്‍ ജീവനക്കാരന്‍ പ്രഭാത് എന്നിവര്‍ക്കാമണ് പരിക്കേറ്റത്. ഇവെര മെഡിക്കല്‍ േോളേജ് ആശുപത്രി.യില്‍ പ്രവേശിപ്പിച്ചു.