രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് ലിസ ചെയാന്റെ ദി ലാംഗ്വേജ് ഓഫ് മൗണ്ടന്‍ ഉള്‍പ്പടെ 68 ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. മത്സര ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്നാരംഭിക്കും.
ഏഴ് മത്സര ചിത്രങ്ങളും 17 ഇന്ത്യന്‍ സിനിമയും പ്രദര്‍ശനത്തിലുണ്ട്. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആവാസ വ്യൂഹത്തിന്റെ ആദ്യ പ്രദര്‍ശനമടക്കം 68 ചിത്രങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.
കമീല അഡീനിയുടെ യൂനി, റഷ്യന്‍ ചിത്രം ക്യാപ്റ്റന്‍ വല്‍കാനോഗോവ് എസ്‌കേപ്പ്ഡ്, തമിഴ് ചിത്രമായ കൂഴാങ്കല്‍, അര്‍ജന്റീനന്‍ ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ് , മൗനിയ അക്ല്‍ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ ലെബനന്‍, നതാലി അല്‍വാരെസ് മെസെന്റെ സ്വീഡീഷ് ചിത്രം ക്ലാര സോള എന്നിവയാണ് മത്സര വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.
ഐ എസ് ആക്രമണത്തിന്റെ ഇര ലിസ ചലാന്‍ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഓഫ് മൗണ്ടന്റെ ആദ്യപ്രദര്‍ശനവും ഇന്ന് നടക്കും.കുര്‍ദിഷ് ജനതയുടെ അതിജീവന കഥ ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. രാവിലെ ഒന്‍പതിന് ഏരീസ് പ്ലെക്സ്-6-ലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.
അപര്‍ണ സെനിന്റെ ദി റേപ്പിസ്റ്റ് ഉള്‍പ്പടെ 17 ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ആദ്യ ദിനം തന്നെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ മേളയെ സ്വീകരിച്ചത്. രണ്ടാം ദിനത്തില്‍ തീര്‍ത്തും ഉല്‍സവ ലഹരിയിലാകും ഡേലിഗേറ്റുകള്‍

