കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സായാഹ്നധർണ നടത്തി.

കട്ടപ്പന : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ,കർഷക വിരുദ്ധ, തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് രാജ്യത്തേ രക്ഷിക്കു, ജനങ്ങളെ സംരക്ഷിക്കു എന്ന മുദ്രവാക്യം ഉയർത്തി ,കേന്ദ്ര തൊഴിലാളി സംഘടനകളും കേന്ദ്ര, സംസ്ഥാന ,പൊതു മേഖല – ജീവനക്കാരുടെ അഖിലേന്ത്യ ഫെഡറേഷനും മാർച്ച് 28 ,29 തിയതികളിൽ നടത്തുന്ന ദേശിയ പണിമുടക്കിന്റെ ഭാ​ഗമായി സമരസമിതിയുടെ നേത്യത്വത്തിൽ സായാഹ്നധർണ സംഘടിപ്പിച്ചു.

2022 മാർച്ച 18ന് കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടന്ന സായാഹ്ന ധർണ്ണ കേരള എൻ.ജി.ഒ യൂണിയൻ സംസഥാന കൗൺസിൽ അംഗം എം എ സുരേഷ് ഉദ്ഘാടനം ചെയ്തു. യോ​ഗത്തിൽ കേരള സ്കൂൾ ടീച്ചഴ്സ് അസോസിയേഷൻ ജില്ലാ ജോ സെക്രട്ടറി ജി.അമ്പിളി അധ്യക്ഷത വഹിച്ചു. പി.എസ്.സി എംപ്ലോയിസ് യൂന്നിയൻ ജില്ലാ സെക്രട്ടറി സി.ജെ. ജോൺസൺ അഭിവാദ്യം ചെയ്ത് സംസാരിച്ചു കേരളഎൻ ജി.ഒ യൂണിയൻ ഏരിയ സെക്രട്ടറി മുജിബ് റഹ്മാൻ സ്വാഗതവും ഏരിയ പ്രസിഡന്റ് മഞ്ജു ഷേൺ കുമാർ നന്ദിയും പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →