പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍: ഐ.എഫ്.എഫ്.കെ വേദിയില്‍ ഭാവന

തിരുവനന്തപുരം: പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ഇരുപത്തിയാറാം കേരള രാജ്യാന്തര ചലച്ചിത്ര മേളയിയുടെ ഉദ്ഘാടന ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന് നടി ഭാവന. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും ആശംസകളെന്നും ചലച്ചിത്ര മേളയില്‍ അതിഥിയായി എത്തിയതില്‍ സന്തോഷമുണ്ടെന്നും ഭാവന പറഞ്ഞു.

‘ഇരുപത്തിയാറാം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അതിഥിയായി എത്തിയതില്‍ വളരെയധികം സന്തോഷമുണ്ട്. ഈ വേദിയിലേക്ക് എന്നെ ക്ഷണിച്ച രഞ്ജിത്ത് സാറിനും ബീന ചേച്ചിക്കും പ്രത്യേകം നന്ദി പറയുന്നു. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും നല്ല സിനിമകള്‍ ആസ്വദിക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍,’ ഭാവന പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →