ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള തുടങ്ങി: അപ്രതീക്ഷിത അതിഥിയായി നടി ഭാവന

തിരുവനന്തപുരം: ഐഎഫ്എഫ്കെ വേദിയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന. ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ്. ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

മനുഷ്യകലകളിൽ ഏറ്റവും ജാനകിയമാണ് സിനിമകൾ. നിരവധി പുറങ്ങളും അധ്യായങ്ങളുമുള്ള പുസ്തകങ്ങളിലെ ഉള്ളടക്കം വരെ ഒന്നോ രണ്ടോ മണിക്കൂറുകൾ കൊണ്ട് പ്രേക്ഷക മനസ്സിൽ കൂട്ടിയുറപ്പിക്കാൻ ഐഎഫ്എഫ്കെ പോലുള്ള മേളയ്ക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോരാട്ടവും ,അതിജീവനവും എല്ലാവരേയും പ്രചോദിപ്പിക്കട്ടെയെന്ന് ടർക്കിഷ് സംവിധായിക ലിസാ ചെലാനെയും , നടി ഭാവനയെയും വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം.

ചെറുത്ത് നില്‍പ്പിനെ ആയുധം കൊണ്ട് കീഴടക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിൻ്റെ ഉദാഹരണം ആണ് വേദിയിൽ ഇരിക്കുന്ന ടർക്കിഷ് സംവിധായിക ലിസ ചലാന്‍. ഇതുവരെ സൃഷ്ടിക്കപ്പെട്ട മനുഷ്യ കലകളിൽ ഏറ്റവും ജനകീയമാണ് സിനിമ. സങ്കീർണവും ബൃഹത്തുമായ ആശയങ്ങളെ എളുപ്പത്തിൽ മനുഷ്യമനസുകളിൽ പകർന്ന് നൽകാൻ സിനിമയ്ക്ക് കഴിയും.

പ്രതിലോമ ശക്തികളുടെ ആക്രമണങ്ങൾ നേരിടേണ്ടി വന്ന ജീവിക്കുന്ന രക്തസാക്ഷിയാണ് ലിസ ചലാൻ. നീതിക്കായുള്ള ചെറുത്ത് നിൽപ്പിന്നെ ആയുധം കെണ്ട് നശിപ്പിക്കാൻ കഴിയില്ലെന്ന് അവരുടെ ജീവിതം തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →