മുംബൈ: വിപണികളില്‍ ഉജ്ജ്വല തിരിച്ചുവരവ്. റഷ്യ-യുക്രൈന്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടായതോടെയാണ് ഓഹരി സൂചികകള്‍ കുതിച്ചുയര്‍ന്നത്.
കഴിഞ്ഞ ദിവസത്തെ തിരിച്ചടിയില്‍ നഷ്ടമായതിനേക്കാള്‍ അധികം തിരികെ പിടിച്ച് വ്യാഴാഴ്ച വിപണിയില്‍ വമ്പന്‍ മുന്നേറ്റം. ബുധനാഴ്ച ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെ സൂചികകള്‍ മികച്ച നിലവാരത്തിലാണ് എത്തിയത്. പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും രണ്ട് ശതമാനത്തോളമാണ് മുന്നേറിയത്. സെന്‍സെക്സ് 1,000 പോയിന്റിലേറെയാണ് ഉയര്‍ന്നത്. നിഫ്റ്റി 17,000-ന് തൊട്ടടുത്തെത്തി. സെന്‍സെക്സ് 1,040 പോയിന്റ് ഉയര്‍ന്ന് 56,817ലും നിഫ്റ്റി 312 പോയിന്റ് നേട്ടത്തില്‍ 16,975ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അനുകൂല ആഗോള സൂചനകളും അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുറവും നിക്ഷേപകരില്‍ ആത്മവിശ്വാസമുയര്‍ത്തിയതാണ് വിപണിയില്‍ പ്രതിഫലിച്ചത്. സൂചികകള്‍ കുതിച്ചുയര്‍ന്നപ്പോള്‍ അള്‍ട്രാടെക് സിമന്റിന്റെ ഓഹരി വില 4.6 ശതമാനം വര്‍ധിച്ച് നിഫ്റ്റിയില്‍ ഉയര്‍ന്ന നേട്ടമുണ്ടാക്കി. ആക്സിസ് ബാങ്ക്, ശ്രീ സിമെന്റ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ 2-3ശതമാനം നേട്ടമുണ്ടാക്കി. സിപ്ല, സണ്‍ ഫാര്‍മ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.
നിഫ്റ്റി റിയാല്‍റ്റി 3.6ശതമാനവും മെറ്റല്‍ 2.6ശതമാനവും സ്വകാര്യ ബാങ്ക് സൂചിക 2.3ശതമാനവും നേട്ടമുണ്ടാക്കി. ബി.എസ.്ഇ. മിഡ്ക്യാപ് 1.8ശതമാനവും സ്മോള്‍ ക്യാപ് 1.4ശതമാനവും ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിപണികളില്‍ ഉജ്ജ്വല തിരിച്ചുവരവ്
