മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ പടിഞ്ഞാറ്റുംമുറി ഫസ്ഫരി എജ്യുക്കേഷണല്‍ കോംപ്ലക്‌സില്‍ ജീവിതമാണ് ലഹരി എന്ന പേരില്‍ ലഹരിക്കെതിരെ ബഹുജന വിദ്യാര്‍ത്ഥി കൂട്ടായ്മക്കു തുടക്കമായി. ഫസ്ഫരി കാമ്പസില്‍ നടന്ന പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഹാരിസ് ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിര സമിതി ചെയര്‍മാന്‍ ജാഫര്‍ വെള്ളേക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു മുഖ്യ പ്രഭാഷണം നടത്തി. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബിജു പരോള്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. ലഘുലേഖ വിതരണോദ്ഘാടനം കെ.വി.അബ്ദുല്‍ കരീം മാസ്റ്റര്‍ നിര്‍വഹിച്ചു. പി.കെ.ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, കെ.ആമിന ടീച്ചര്‍, എ.കെ.ജംഷീര്‍ മാസ്റ്റര്‍, നിസാര്‍ കാടേരി, എന്‍.കെ.മുസമ്മില്‍ എന്നിവര്‍ സംസാരിച്ചു. ടി.അഹമ്മദ് കുട്ടി മാസ്റ്റര്‍ സ്വാഗതവും വി.ബഷീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥി വലയം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധി കെ.ഷഹ്‌ല ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടര്‍ ദിവസങ്ങളില്‍ കാമ്പസിലും പരിസരത്തും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ലഘുലേഖ വിതരണം ചെയ്യും.
മലപ്പുറം: ജീവിതമാണ് ലഹരി കാമ്പയിന് തുടക്കമായി
