മലപ്പുറം: എടവണ്ണ സീതിഹാജി പാലം അറ്റകുറ്റ പണികള്‍ക്കായി 25 ദിവസത്തേക്ക് അടച്ചു

മലപ്പുറം: പ്രളയത്തില്‍ തകര്‍ന്ന എടവണ്ണ സീതിഹാജി പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. ഇനി മുതല്‍ കാല്‍നടയാത്ര മാത്രമാണ് പാലത്തിലൂടെ അനുവദിക്കുക. 2019ലെ പ്രളയത്തിലാണ് എടവണ്ണ സീതിഹാജി പാലത്തിന് കേടുപാടുകള്‍ സംഭവിച്ച
ത്. മരത്തടികള്‍ ഒഴുകിയെത്തി പാലത്തിന്റെ കൈവരികളടക്കം തകര്‍ന്നിരുന്നു. നേരത്തെ അറ്റകുറ്റപണികള്‍ക്കായി പാലം അടച്ചിട്ട് പ്രവൃത്തി തുടങ്ങിയിരുന്നു. നിര്‍മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കെയാണ് പാലത്തിന്റെ സ്ലാബുകള്‍ തെന്നി മാറിയാതായി കണ്ടെത്തിയത്. പാലത്തിന്റെ തൂണിനും ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയതോടെ പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് വിഷയം പി.കെ ബഷീര്‍ എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ചു. ഇതേ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
 
കേന്ദ്ര റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് കഴിഞ്ഞ മാസം പാലം അടച്ചിട്ട് വിദഗ്ധ പരിശോധന നടത്തിയത്. പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം ഉണ്ടായിട്ടില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട് വന്നതോടെയാണ് പ്രവൃത്തി പുനരാരംഭിക്കുന്നത്. 70 ലക്ഷം രൂപ ചെലവിലാണ് അറ്റകുറ്റപണി. 25 ദിവസം പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്. കാല്‍നടയാത്ര മാത്രമായിരിക്കും പാലത്തിലൂടെ അനുവദിക്കുക. സ്ലാബുകള്‍ പുന:സ്ഥാപിക്കുന്ന സമയത്ത് കാല്‍നട യാത്രയും അനുവദിക്കില്ല. നിലമ്പൂര്‍ ഭാഗത്ത് നിന്ന് ഒതായി അരീക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മമ്പാട് ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് വഴിയും, എടവണ്ണയില്‍ നിന്നും ഒതായി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എടവണ്ണ പന്നിപ്പാറ അരീക്കോട് വഴിയും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →