ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണത്തെ തുടര്‍ന്ന് ഒരു ഐടിബിപി ഉദ്യോഗസ്ഥന് വീരമൃത്യു. നാരായണ്‍പൂരില്‍ ഉണ്ടായ ഐഇഡി സ്‌ഫോടനത്തിലാണ് ഐടിബിപി ഉദ്യോഗസ്ഥന് വീരമൃത്യു സംഭവിച്ചത്. കൂടാതെ ഒരു ഹെഡ് കോണ്‍സ്റ്റബിളിന് പരിക്കേല്‍ക്കുകയും ചെയ്തു. ഐടിബിപിയുടെ സോന്‍പൂര്‍ ക്യാമ്പിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് സംഭവം നടന്നത്. സ്ഫോടനത്തില്‍ പരുക്കേറ്റ ജവാനെ ചികില്‍സയ്ക്കായി റായ്പൂരിലേക്ക് അയച്ചിരിക്കുകയാണ്. ഡോണ്ട്രിബേഡയിലും സോന്‍പൂരിലും റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എത്തിയ ഐടിബിപി 53ആം ബറ്റാലിയന്‍ സംഘത്തിന് നേരെ മാവോവാദികള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം: ജവാന് വീരമൃത്യു
