ന്യൂ ഡല്‍ഹി : രാജ്യത്ത കോവിഡിനെതിരായ ഇന്‍ട്രാ നേസല്‍ വാകസിന്റെ പരീക്ഷണം എയിംസില്‍ ആരംബിച്ചു. ഭാരത് ബയോടെക്ക് ആണ് നേസല്‍ വാക്‌സിന്‍ നിര്‍മിക്കുന്നത്. കോവാക്‌സിന്റെയോ കോവിഷീല്‍ഡിന്റെയോ രണ്ടുഡോസുകളും സ്വീകരിച്ചവര്‍ക്കുളള ബൂസ്‌റ്റര്‍ ഡോസായിരിക്കുംനല്‍കുക. 18 വയസ് പൂര്‍ത്തിയായിരിക്കുകയും അഞ്ചുമുതല്‍ ഏഴുമാസം മുമ്പുവരെ വാക്‌സിന്‍ പബൂര്‍ത്തിയായവര്‍ക്കുമായിരിക്കും വാക്‌സിന്‍ നല്‍കുക യെന്ന് എയിംസിലെ സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഫ്രഫസര്‍ ഡോ. സഞ്‌ജയ് രായ് അറിയിച്ചു.
ഭാരത് ബയോടെക്ക് നിര്‍മിച്ച ബിബിവി 154 എന്ന വാക്‌സിനാണ് പരീക്ഷണ അനുമതി ലഭിച്ചിരിക്കുനന്ത്. 2022 ജനുവരിയിലാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിന് നേസല്‍ വാക്‌സിന്റെ പരീക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഓരോ ഡോസിലും 5 മില്ലി അടങ്ങിയിരിക്കുന്ന ഇന്‍ട്രാനാസല്‍ വാക്‌സിന്‍ പരീക്ഷണം രാജ്യത്തെ 9 സ്ഥലങ്ങളിലായിരിക്കും നടക്കുക.

