നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ കേസില്‍ രണ്ടാം പ്രതി സൈജു തങ്കച്ചന്‍ കീഴടങ്ങി

കൊച്ചി: കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ കേസില്‍ രണ്ടാം പ്രതി സൈജു തങ്കച്ചന്‍ കീഴടങ്ങി. കൊച്ചി മെട്രൊ പൊലീസ് സ്റ്റേഷനിലാണ് സൈജു കീഴടങ്ങിയത്. സൈജുവിന്റെ വസതിയില്‍ പൊലീസ് ഞായറാഴ്ച എത്തി പരിശോധന നടത്തിയിരുന്നു. അതിന് പിന്നാലെയാണ് സൈജു നാടകീയമായി കീഴടങ്ങിയത്.

സൈജു സമര്‍ദ്ദപ്പെടുത്തി കീഴടക്കുന്നതിനുള്ള നടപടി പൊലീസ് ശക്തമാക്കിയിരുന്നു. തുടര്‍ന്ന് 10.30യോടെയാണ് അന്വേഷണ ഉദ്യോഗസ്ഥാനായ സിഐ അനന്തലാല്‍ എസ്എച്ച്ഒ ആയിരിക്കുന്ന മെട്രൊ പൊലീസ് സ്റ്റേഷനിലേക്ക് സൈജു തങ്കച്ചന്‍ എത്തിയത്. അപ്പോള്‍ തന്നെ പൊലീസ് ഇയ്യാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യല്‍ നടപടികള്‍ ആരംഭിച്ചു. വൈകിട്ടോടെ സൈജുവിനെ കോടതിയില്‍ ഹാജരാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →