കണ്ണൂര്‍: ചക്കരക്കല്‍ മേഖലയില്‍ കഴിഞ്ഞ ആറുമാസത്തിനിടയില്‍ ആറിലേറെ വീടുകളിലാണ് മോഷണം നടന്നത്. മോഷണം നടത്തേണ്ട സ്ഥലത്തേക്കുറിച്ച് ലഭിച്ച കൃത്യമായ വിവരത്തെ തുടര്‍ന്നാണ് മോഷണങ്ങള്‍ നടന്നിട്ടുളളത്. പൂട്ടിയിട്ടിരുന്ന വീടുകള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ആറുമണിക്കൂര്‍ മുതല്‍ ഒന്നോ രണ്ടോ ദിവസം വരെ പൂട്ടിയിട്ട വീടുകളാണ് കുത്തിത്തുറന്നത്.
2021 സെപ്‌തംബര്‍ 12നാണ് ചക്കരക്കല്‍ ചൂളയിലെ ആമിനാ മന്‍സിലില്‍ ടിപി മുഹമ്മദിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണം മോഷ്ടിച്ചത്. പിന്നീട് കവര്‍ച്ച നടന്നത്. കണയന്നൂര്‍ മൂലേരി പൊയില്‍ ഖദീജയുടെ വീട്ടിലാണ് കുടുംബം മകളുടെ വീട്ടില്‍ പോയി രണ്ടുദിവസം കഴിഞ്ഞ് വന്നപ്പോഴാണ് വീട് കുത്തിത്തുറന്ന് രണ്ടുപവനിലധികം സ്വര്‍ണം കവര്‍ന്നത്. സമാന രീതിയില്‍ കണയ.ന്നൂരിലെയും കാഞ്ഞിരോടെ മറ്റൊരു വീട്ടിലും മോഷണം നടന്നിരുന്നു. 2022 ജനുവരി 12ന് മുഴപ്പാല പാലപ്രം അജിതും കുടുംബവും കുനത്തൂര്‍ പാടിയില്‍ ഉത്സവ ത്തിന് പോയി തിരുകെ വരുമ്പോഴേക്കും വീട് കുത്തിത്തുറന്ന് മൂന്നുപവനും വിദേശ കറന്‍സിയും നഷ്ടമായിരുന്നു. ഇതിന് സമാനമായിട്ടാണ് കഴിഞ്ഞ ദിവസം കണ്ണാടി വെളിച്ചത്ത് നടന്നത്. മത്തിപ്പാറയിലെ ജസ്‌ന നിവാസില്‍ കണിയാങ്കണ്ടി റോജയുടെ വീട്ടിലായിരുന്നു കവര്‍ച്ച .കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ റോജയും കുടുംബവും ചാമ്പാട് കുറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തി്‌ന് പോയിരുന്നു. ചൊവ്വാഴ്‌ച വൈകിട്ട് നാലുമണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന സംഭവം അറിയുന്നത്. 12 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. ഈ മാസം തുടക്കത്തില്‍ എട്‌ക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍തോട്ടടയിലും പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് ആറുപവന്‍ കവര്‍ന്നിരു്‌നനു..
കഴിഞ്ഞ ദനുവരിയില്‍ നഗരത്തിലെ താണയില്‍ ഡോക്ടരുടെ വീട് കുത്തത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതികളെ ഇതുവരെ പിടിച്ചിട്ടില്ല. വാരത്ത് മോഷണ ശ്രമത്തിനിടെ വയോധികകൊല്ല്‌പ്പെട്ടതും നാടിനെ നടുക്കിയ സംഭവങ്ങളിലൊന്നായിരുന്നു.ഇത്രയും മോഷണങ്ങല്‍ നടന്നിട്ടും എവിടെും മോഷ്ടാക്കള്‍ സിസി ടിവിയില്‍ കുടുങ്ങിയിട്ടില്ലായെന്നത് പോലീസിനെ വെളളം കുടിപ്പിക്കുന്നു. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാത്ത പൂട്ടിയിട്ട വീടുകള്‍ കേന്ദ്രീകരിച്ചാണ് കവര്‍ച്ചകള്‍ നടന്നത്. തദ്ദേശിയരായവര്‍ വിവരം നല്‍കിയാലല്ലാതെ നടത്താനാവില്ലെന്നാണ് ചക്കരക്കല്‍ പോലീസ് പറയുന്നത്.

