ലഖ്നൗ: യു.പിയിലെ തെരഞ്ഞെടുപ്പു തോല്‍വിക്കു വോട്ടിങ് യന്ത്രങ്ങളെ പഴിക്കുന്നതിനെ വിമര്‍ശിച്ച് അടുത്തിടെ ബി.ജെ.പിയിലെത്തിയ സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണാ യാദവ്. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാനാകില്ല. സ്വതന്ത്രവും സത്യസന്ധവുമായാണു യു.പിയിലെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം ആരോപിച്ചിരുന്നു. അഖിലേഷിന്റെ ഇളയ സഹോദരന്റെ ഭാര്യയാണ് അപര്‍ണ