തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒഴിവാക്കാനുള്ള പദ്ധതിക്ക് 9 കോടി രൂപ അനുവദിച്ചു. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിനായുള്ള പദ്ധതിയ്ക്കായി അഞ്ച് കോടി രൂപ അനുവദിച്ചു. അങ്കണവാടി മെനുവില്‍ ആഴ്ചയില്‍ രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും ഉള്‍പ്പെടുത്തും. ഇതിനായി 61.5 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇടുക്കിയില്‍ ചില്‍ഡ്രന്‍സ് ഹോം നിര്‍മിക്കും. ഇതിനായി മൂന്ന് കോടി രൂപ ബജറ്റില്‍ വകയിരുത്തി