തിരുവനന്തപുരം: സംസ്ഥാന നിയമസഭ ചരിത്രത്തിലെ ആദ്യത്തെ കടലാസ് രഹിത ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ടാബില്‍ നോക്കിയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. നിയമസഭ പ്രവര്‍ത്തനങ്ങള്‍ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ രേഖകളും ഡിജിറ്റലാക്കിയിരുന്നു. ഈ കടലാസ് രഹിത പ്രവര്‍ത്തനമാണ് ധനമന്ത്രിയും ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി അംഗങ്ങള്‍ക്ക് പ്രത്യേകം ക്രമീകരിച്ച സ്‌ക്രീനുകളും സീറ്റില്‍ നല്‍കിയിരുന്നു.