പത്തനംതിട്ട: ബാങ്ക്പരീക്ഷാ പരിശീലനം

പത്തനംതിട്ട: പട്ടിക വര്‍ഗ വികസനവകുപ്പും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയും സംയുക്തമായി സംഘടിപ്പിക്കുന്ന പട്ടിക വര്‍ഗ വിഭാഗത്തിലെ ഡിഗ്രി പാസായവര്‍ക്ക് നടത്തുന്ന ബാങ്ക്പരീക്ഷാ പരിശീലനം ഈ മാസം 14 മുതല്‍ 30 വരെ റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
എസ്.ബി.ഐ എ.ഒ കൊല്ലം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.എ മഹേഷ് കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.ആയ്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

റാന്നി ഡി.എഫ്.ഒ പി.കെ ജയകുമാര്‍ ശര്‍മ, റാന്നി ട്രൈബല്‍  ഡെവലപ്മെന്റ് ഓഫീസര്‍ എസ്.എസ് സുധീര്‍, പത്തനംതിട്ട എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ സി.ഉമേഷ്, ഡി.ജി.എസ്, എസ്.ബി.ഐ.ഒ.എ (കെ.സി) അനില്‍ ശങ്കര്‍, പത്തനംതിട്ട ലീഡ് ബാങ്ക് മാനേജര്‍ സിറിയക്ക് തോമസ്, ജില്ലാ പട്ടികവര്‍ഗ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം ജി. രാജപ്പന്‍ എന്നിവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →