കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടക്കുന്ന സരസ് മേളയുടെ ലോഗോ പ്രകാശനം ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. മേളയുടെ പ്രചരണ പ്രവര്‍ത്തനങ്ങളിലുടനീളം ഉപയോഗിക്കുന്നതിനായി പൊതുജനങ്ങളില്‍ നിന്നും ലോഗോ ക്ഷണിച്ചിരുന്നു. ഇതില്‍ നിന്നും കോഴിക്കോട് സ്വദേശി അനീഷ് പുത്തന്‍ചേരി തയ്യാറാക്കിയ ലോഗോയാണ് വിദഗ്ദ്ധ സമിതി തെരഞ്ഞെടുത്തത്. മികച്ച ലോഗോക്ക് പ്രഖ്യാപിച്ചിരുന്ന സമ്മാന തുകയായ 5000രൂപ സമാപന ദിവസം നല്‍കും. ഈ മാസം 30 മുതല്‍ ഏപ്രില്‍ 10 വരെ കനകക്കുന്നില്‍ വച്ച് നടക്കുന്ന മേളയില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 600ല്‍ അധികം വനിതാ സംരംഭകരെത്തും.
സരസ് മേള; ലോഗോ പ്രകാശനം ചെയ്തു
