ബ്രഷ് ചെയ്യുന്നതിനിടെ വഴുതിവീണ 34കാരിയുടെ വായില്‍ ടൂത്ത് ബ്രഷ് തുളച്ചുകയറി

ചെന്നൈ: ബ്രഷ് ചെയ്യുന്നതിനിടെ വഴുതിവീണ 34കാരിയുടെ വായില്‍ ടൂത്ത് ബ്രഷ് തുളച്ചുകയറി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ബ്രഷ് വായില്‍ നിന്ന് നീക്കം ചെയ്തു. കാഞ്ചിപുരം സ്വദേശിനിയായ രേവതിയുടെ വായില്‍ നിന്നാണ് ബ്രഷ് നീക്കം ചെയ്തത്.

മുഖം അടിച്ച് വീണതോടെ ബ്രഷ് വായയ്ക്കുള്ളില്‍ കുടുങ്ങിപ്പോയി.പിന്നീട് വായ അടയ്ക്കാനോ തുറക്കാനോ കഴിയാത്ത സാഹചര്യമുണ്ടായി. ഉടന്‍ തന്നെ ബന്ധുക്കള്‍ രേവതിയെ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. അനസ്തേഷ്യ നൽകി വായിൽ നിന്ന് ടൂത്ത് ബ്രഷ് എടുക്കാൻ ശ്രമിച്ചപ്പോൾ പകുതി ഭാഗം മാത്രമേ പുറത്തുവന്നുള്ളു. ബാക്കി പകുതി ചെവിയുടെയും അണപ്പല്ലിന്റെയും ഭാഗത്ത് തുളച്ചിരിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ഈ ഭാഗവും പുറത്തെടുത്തു.

യുവതി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഉടന്‍ തന്നെ പൂര്‍ണമായി സുഖം പ്രാപിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →