തിരുവനന്തപുരം ജില്ലയിലെ കള്ളുഷോപ്പുകളിൽ വിറ്റുപോകാത്ത നെടുമങ്ങാട് റേഞ്ചിലെ ഒന്നാം ഗ്രൂപ്പ്, വാമനപുരം റേഞ്ചിലെ രണ്ടാം ഗ്രൂപ്പ്, ചിറയിൻകീഴ് റേഞ്ചിലെ ഒന്നാം ഗ്രൂപ്പ് , വർക്കല റേഞ്ചിലെ മൂന്നാം ഗ്രൂപ്പ് കള്ളുഷോപ്പുകളും ലൈസൻസ് റദ്ദ് ചെയ്യപ്പെട്ട തിരുവനന്തപുരം റേഞ്ചിലെ രണ്ടാം ഗ്രൂപ്പ്, നെയ്യാറ്റിൻകര റേഞ്ചിലെ ഒന്നാം ഗ്രൂപ്പ് കള്ളുഷോപ്പുകളും റെന്റൽ തുകയ്ക്ക് മാർച്ച് 15 രാവിലെ 11ന് ജില്ലാ കളക്ടർ വിൽപ്പന നടത്തും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് വിൽപ്പന നടക്കുന്നത്. അന്നേ ദിവസം വിറ്റ് പോകാത്തവ, റെന്റൽ തുകയിൽ 50 ശതമാനം കുറവ് വരുത്തി മാർച്ച് 16ന് രാവിലെ 11 മണിക്ക് വീണ്ടും വിൽക്കുന്നതാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം എക്‌സൈസ് ഡിവിഷൻ ഓഫീസിൽ നിന്നും നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല എക്‌സൈസ് സർക്കിൾ ഓഫീസുകളിൽ നിന്നും തിരുവനന്തപുരം ഡിവിഷനിലെ എല്ലാ എക്‌സൈസ് റേഞ്ച് ഓഫീസുകളിൽ നിന്നും അറിയാം.
കള്ളുഷോപ്പുകൾ വിൽപ്പനയ്ക്ക്
