കോളയാട് (കണ്ണൂർ): വയോധികൻ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു. കണ്ണൂർ കോളയാട് കറ്റിയാട് കണിയാംപടിയിലെ പുത്തലത്താൻ ഗോവിന്ദനാണ് (98) മരിച്ചത്.ഞായറാഴ്ച പുലർച്ച 6.30 ഓടെയാണ് സംഭവം. വീടിനു സമീപത്തെ റോഡിൽ നടക്കാനിറങ്ങിയ ഗോവിന്ദനെ കാട്ടുപ്പോത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ഗോവിന്ദനെ തലശ്ശേരിയിലെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിൽ. ഭാര്യ:പൊന്നാരോൻ നാരായണി. മക്കൾ : സതി, വസുമതി, സരോജിനി, പരേതനായ മനോജ്. മരുമക്കൾ: പുതുക്കുടി രാഘവൻ, പരേതനായ ജനാർദ്ദനൻ, രാഘവൻ തെറ്റുവഴി, പുഷ്പ.സംസ്‌കാരം പിന്നീട്.