കോഴിക്കോട്: കാക്കൂർ ഗ്രാമപഞ്ചായത്തിലെ രാമല്ലൂർ – ചാലങ്കോട്ടുമല റോഡ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ചാലങ്കോട്ട് മലയിൽ നിന്നും ഇരു ഭാഗങ്ങളിലേക്കും ഒരുപോലെ യാത്ര ചെയ്യാൻ കഴിയുന്ന രീതിയിൽ റോഡിന്റെ ഇരുവശങ്ങളും കെട്ടി ഉയർത്തിയാണ് പൂർണമായും ഗതാഗതയോഗ്യമാക്കി തീർത്തത്.
കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മംഗലശ്ശേരി ഷാജി, വാർഡ് വികസന സമിതി കൺവീനർ വിവേക് വി.കെ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.