കൊച്ചി : ലോക നിലവാരത്തിലുളള ബോട്ട് സര്‍വീസുമായി കൊച്ചി മെട്രോ സര്‍വീസിനൊരുങ്ങുന്നു. ഇന്ത്യയില്‍ ഒരിടത്തും ലഭ്യമാവാത്ത മികച്ച യാത്രാ സൗകര്യങ്ങളോടെയാണ്കേരളത്തിന്റെ സ്വന്തം മെട്രോ തയ്യാറാവുന്നത് എയര്‍കണ്ടീഷന്‍ ചെയ്ത ബോട്ടില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ലൈഫ് ജാക്കറ്റുകള്‍ ഉണ്ടായിരിക്കും. കായല്‍ കാഴ്ചകള്‍ പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയും വിധമാണ് ബോട്ട് ക്രമീകരിച്ചിരിക്കുന്നത്. . ആദ്യ പവേര്‍ഡ് ഇലക്ട്രിക്ക് ബോട്ടിന് മുസിരിസ് എന്നാണ് പേരിട്ടിരിക്കുനന്ത്. ട്രയല്‍റണ്‍ പൂര്‍ത്തിയാക്കിയ ബോട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കായി വൈറ്റിലയില്‍ നിന്ന് കാക്കനാട് വരെയും തിരിച്ചും സര്‍വീസ് നടത്തി.
ദേശീയ ജലപാത 3 ല്‍ ചമ്പക്കര കനാലിലൂടെ അരമണിക്കൂര്‍ സമയമാണ് ഒരുഭാഗത്തേക്കുളള യാത്രക്ക് വേണ്ടിവരുന്നത്. . കൊച്ചിന് ഷിപ്പ്യാര്ഡ് ആണ് ബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. വാട്ടര്‍ മെട്രോയുടെ ഭാഗമായി നിര്‍മിക്കുന്ന 23 ബോട്ടുകളില്‍ ആദ്യത്തേതാണിത്. ബാക്കിയുളളവ 2022 നവംബറോടെ കൈമാറുമെന്ന് ഷിപ്പ് യാര്‍ഡ് അധികൃതര്‍ അറിയിച്ചു. 50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ആയി 100 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയും. ബാറ്റരിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുമുളള ഹൈബ്രീഡ് രീതിയിലും പ്രര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് ഇവ.
ലോകത്ത ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബേട്ട് ശൃംഗല .8 നോട്ടിക്കല്‍ മൈല്‍ ആണ് ബോട്ടിന്റെ വേഗത. 76 കി.മി.നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സര്‍വീസ് നടത്തുന്ന വളരം ബ്രഹത്തായ ജലഗതാഗത ശൃംഗലയാണ് കൊച്ചി വാട്ടര്‍ മെട്രോ . അവയില്‍ കാക്കനാട് , വൈറ്റില, ഏലൂര്‍ ടെര്‍മിനലുകള്‍ പണി പൂര്‍ത്തിയായി കഴിഞ്ഞു. വൈപ്പിന്‍ ,ബോള്‍ഗാട്ടി, ഹൈക്കോര്‍ട്ട് ,സൗത്ത ചിറ്റൂര്‍ ,ചേരാനെല്ലൂര്‍ എന്നിവയുടെ നിര്‍മാണം ജൂണോടെ പൂര്‍ത്തിയാകും.

