സൈനിക റസ്റ്റ് ഹൗസ് പി.ടി.എസ് നിയമനം

   കാക്കനാട് സൈനിക റസ്റ്റ് ഹൗസില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍  തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക് നിബന്ധനകളോടെ മുന്‍ഗണന ഉണ്ടായിരിക്കും. വിമുക്തഭടന്മാരുടെ ആശ്രിതരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. അപേക്ഷകള്‍ സൈനിക ക്ഷേമ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട് പിന്‍ 682030 വിലാസത്തിലോ നേരിട്ടോ മാര്‍ച്ച് 17-ന് മുമ്പ് ലഭിച്ചിരിക്കണം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422239, 9446130917.

Share
അഭിപ്രായം എഴുതാം