മോസ്കോ: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് റഷ്യയിൽ. റഷ്യൻ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി കൂടിക്കാഴ് നടത്തി. യുക്രൈയിൻ വിഷയം പ്രധാനചർച്ച വിഷയമായെന്നാണ് സൂചന. പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യുക്രൈൻ പ്രസിഡന്റ് വ്ളാദ്മിര്‍ സെലൻസ്‌കിയുമായി ബെന്നറ്റ് ഫോണിൽ സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് യുക്രൈൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. റഷ്യയുമായി ഇസ്രായേലിന്റെ അടുത്ത ബന്ധം ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യുക്രൈൻ. നാളെ നടക്കുന്ന സമാധാനചർച്ചയിൽ ബെന്നറ്റ് മധ്യസ്ഥനായേക്കും. തങ്ങളുടെ ആവശ്യം നേടിയെടുക്കാതെ പിന്നോട്ടില്ലെന്ന് റഷ്യൻ പ്രസിഡന്റ് കഴിഞ്ഞ വർഷം തന്നെ വ്യക്തമാക്കിയിരുന്നു. നാളെ നടക്കുന്ന ചർച്ചയിലും റഷ്യ ഇതുതന്നെ ആവർത്തിക്കാനാണ് സാധ്യത കൂടുതൽ.
ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് റഷ്യയിൽ
