ലൈഫ് ഭവന പദ്ധതി: ഗുണഭോതൃ പട്ടികയിൽപെട്ട മത്സ്യത്തൊഴിലാളികൾക്ക് 10 വരെ കരാർ വയ്ക്കാം

ലൈഫ് പദ്ധതി മാനദണ്ഡപ്രകാരം അർഹതാലിസ്റ്റിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളികൾ മാർച്ച് 10 നകം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഫിഷറീസ് വകുപ്പിൽ നിന്നും ലഭ്യമാക്കിയ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട ഭവനരഹിതരുടെ പട്ടികകൾ ലൈഫ് മാനദണ്ഡപ്രകാരം പരിശോധിച്ച് ഗുണഭോക്തൃ പട്ടികകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അന്തിമമാക്കുകയും അർഹരായ ഗുണഭോക്താക്കളുമായി കരാർ വയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനായുള്ള അവസാന തീയതി മാർച്ച് 10 ആണ്. എല്ലാ അർഹരായ മത്സ്യത്തൊഴിലാളികളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കരാറിൽ ഏർപ്പെടണമെന്ന് മന്ത്രി അഭ്യർഥിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →