ചില നേതാക്കളുടെ സ്ത്രീകളോടുള്ള പെരുമാറ്റം മോശമെന്ന് മന്ത്രി ആർ ബിന്ദു

കൊച്ചി: .പാർട്ടിയിൽ സ്ത്രീകളോടുള്ള മോശം പെരുമാറ്റം ഇപ്പോഴും നിലനിൽക്കുന്നുവെന്ന് ഖേദത്തോടെ പറയേണ്ടി വരുന്നതായി മന്ത്രിആർ ബിന്ദു. എന്തെങ്കിലും മോശം അനുഭവമുണ്ടായാൽ പരാതിനൽകിയാലും പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല. പരാതി നൽകിയ ആളുകൾക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും ബിന്ദു പറഞ്ഞു.കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിൻമേൽ നടത്തിയ പൊതുചർച്ചയിലാണ് ബിന്ദുവിന്റെ വിമർശനം

ആലപ്പുഴയിൽ നിന്ന് വനിതകൾക്ക് കാര്യമായ പരിഗണന കിട്ടുന്നില്ലെന്ന വിമർശനവും പൊതുചർച്ചയിൽ ഉന്നർന്നു. വനിതാ ബ്രാഞ്ച് സെക്രട്ടിമാരും മറ്റും ധാരാളമായി കമ്മിറ്റികളിലേക്ക് കടന്നുവന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴും പുരുഷ മേധാവിത്വപരമായ സമീപനമാണ് പല കാര്യങ്ങളിലും നടക്കുന്നത്. വനിതകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കുന്നില്ല. വനിതകളുടെതായ പ്രശ്‌നങ്ങളിൽ ഇടപെടാനോ അത്തരം കാര്യങ്ങൾക്ക് പരിഹാരിക്കാനോ കാര്യമായ ഒരു ശ്രമവും ഉണ്ടാകുന്നില്ലെന്നും ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധികൾ പൊതുചർച്ചയിൽ ഉന്നയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →