തീവ്രന്യുനമര്‍ദ്ദം ശക്തി പ്രാപിച്ചേക്കും; സംസ്ഥാനത്ത് മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവില്‍ ശ്രീലങ്കയ്ക്ക് 190 കിലോമീറ്റര്‍ കിഴക്കായും നാഗപട്ടണത്തിന് 430 കിലോമീറ്റര്‍ കിഴക്ക് – തെക്ക് കിഴക്കായും പുതുച്ചേരിയില്‍ നിന്ന് 520 കിലോമീറ്റര്‍ തെക്ക് കിഴക്കായും ചെന്നൈയില്‍ നിന്ന് 580 കിലോമീറ്റര്‍ തെക്ക് – തെക്ക് കിഴക്കായുമാണ് തീവ്രന്യൂനര്‍മര്‍ദ്ദം സ്ഥിതി ചെയ്യുന്നത്.   അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ ശ്രീലങ്കയുടെ കിഴക്കന്‍ തീരം വഴി  വടക്കന്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →