തൃശ്ശൂര്‍ കേച്ചേരിയിൽ തട്ടിപ്പു കേസിലെ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു

തൃശ്ശൂര്‍: തൃശ്ശൂര്‍ കേച്ചേരിയിൽ തട്ടിപ്പു കേസിലെ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. 04/03/21 വ്യാഴാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. കേച്ചേരി പ്രധാന പാതയോട് ചേര്‍ന്നുളള വാടക വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു ഫിറോസ്. വിളിച്ചുണർത്തി വരാന്തയിലേയ്ക്കു വരുത്തിയ ശേഷം കുത്തുകയായിരുന്നു. വയറിനാണ് കുത്തേറ്റത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേച്ചേരി മൽസ്യമാർക്കറ്റിലെ തൊഴിലാളിയാണ് ഫിറോസ്. ചാവക്കാട്ടെ തട്ടിപ്പുക്കേസിൽ നേരത്തെ പ്രതിയായിരുന്നു ഫിറോസ്.

നാട്ടുകാരായ രണ്ടു യുവാക്കൾ തന്നെയാണ് കൊല നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇരുവരേയും പിടികൂടാൻ കുന്നംകുളം പൊലീസ് അന്വേഷണം ഊർജിതമാക്കി. കഞ്ചാവ് ഇടപാടാണ് കൊലയ്ക്ക് പിന്നില്ലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൊലയാളികളിൽ ഒരാൾ മൂന്നു ദിവസം മുമ്പാണ് ഗൾഫിൽ നിന്ന് വന്നത്. രണ്ടു ദിവസം മുമ്പ് ഫിറോസും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാകാം കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →