മർദ്ദനം ഭയന്ന് 11 കാരൻ കാട്ടിൽ ഒളിച്ചു: അമ്മയ്‌ക്കൊപ്പം ജോലിക്ക് പോകുന്ന ആളാണ് മർദ്ദിച്ചതെന്ന് കുട്ടി

പാലക്കാട്: പാലക്കാട് മേലാർകോട് 11 കാരൻ കാട്ടിൽ ഒളിച്ചു .അമ്മയ്‌ക്കൊപ്പം ജോലിക്ക് പോകുന്ന ആളുടെ മർദ്ദനം ഭയന്നാണ് കാട്ടിലൊളിച്ചതെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. അഞ്ച് മണിയോടെയാണ് കുട്ടി കാട്ടിൽ കയറിയത്. എറെ നേരത്തെ തിരച്ചിലിനൊടുവിൽ പൊലീസ് കുട്ടിയെ കണ്ടെത്തി. കാപ്പുകാട് വനത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. എട്ടു വയസുള്ള സഹോദരിക്കൊപ്പമാണ് കുട്ടി വീടുവിട്ടിറങ്ങിയത് സഹോദരിയെ നേരത്തെ കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാന പ്രതീഷ് എന്നയാൾക്കെതിരെ പോലീസ് അന്വേഷണം നടത്തിവരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →