രമണി പൊന്നമ്മിണി – ഗാനം റിലീസായി

വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘മ്യൂസിക് വീഡിയോയിലെ ‘രമണി നിന്നെ…’ എന്നാരംഭിക്കുന്ന രസകരമായ ഗാനം ഉണക്ക മുന്തിരിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസായി.

ഉണക്ക മുന്തിരി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അക്ഷയ് കോളൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു ഈ വീഡിയോ ഗാനത്തിൽ

അസോസിയേറ്റ് ഡയറക്ടറും പ്രശസ്ത പോസ്റ്റര്‍ ഡിസൈനറുമായ അധിന്‍ ഒള്ളൂരാണ് ‘ നായകനായി എത്തുന്നത്. അധിന്‍ മുന്‍പ് അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുമ്പോൾ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും നായക കഥാപാത്രം ചെയ്യുന്നത് ഇത് ആദ്യമായാണ്.

ജോജു ജോര്‍ജ് നായകനായി ഇറങ്ങാന്‍ ഇരിക്കുന്ന ‘പീസ്’, ‘കള്‍ട്ട്’ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ ഷമീര്‍ ജിബ്രാന്‍ ആണ് ഈ പാട്ടിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. അനഘ് എസ് ദിനേശ് സഹ സംവിധായകനും, ക്രിയേറ്റീവ് ഡയറക്ടറും ആവുന്നു. മെല്‍വിന്‍ മൈക്കിള്‍ സംഗീതം നിര്‍വ്വഹിക്കുന്ന പാട്ടിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് അശ്വിന്‍ അരിക്കുളമാണ്.

ആദിത്യ മനോജ്, സ്വാതി, ഇസ്മയില്‍ കാലിക്കറ്റ്, അക്ഷയ് സത്യ, വൈഷ്ണവ് പി ടി, ഷൈജു പേരാമ്ബ്ര തുടങ്ങിയവരാണ് ഈ ഗാനത്തിന് വേണ്ടി മറ്റു വേഷങ്ങള്‍ ചെയ്തിരിക്കുന്നത്.
ദുബായിലും, കേരളത്തിലും ആയി ചിത്രീകരണം പൂര്‍ത്തിയാക്കിയ പാട്ടിന്റെ 2 വേര്‍ഷനുകള്‍ ഉണ്ട്. അസോസിയേറ്റ് ക്യാമറ അക്ഷയ് സത്യ, അസിസ്റ്റന്റ് ഡയറക്ടര്‍സ് സൗരഭ് ശിവ, വൈഷ്ണവ് തുടങ്ങിയവരാണ്.

കലാസംവിധാനം- ഷൈജു പേരാമ്ബ്ര, അസി. ഡയറക്ടര്‍- അധിന്‍ ഒല്ലൂര്‍, അസി. ക്യാമറ- അക്ഷയ് സത്യ, അസി. ഡയറക്ടര്‍മാര്‍- സൗരഭ് ശിവ, വൈഷ്ണവ്, നിഷ പി ടി.
ഹെലികാം- കൃഷ്ണ ജയപ്രകാശ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിഷ്ണു സുനില്‍, സഞ്ജയ് എം. പബ്ലിസിറ്റി ഡിസൈന്‍- അധിന്‍ ഒള്ളൂര്‍, വോക്കല്‍ പെര്‍ക്യൂഷന്‍സ്- വിനീത് ശ്രീനിവാസന്‍, മെല്‍വിന്‍ മൈക്കിള്‍, ശബരി ഹരിദാസ്. പെര്‍ക്യൂഷന്‍- സുനില്‍കുമാര്‍ പികെ, കീസ് പ്രൊഡക്ഷന്‍- ശബരി ഹരിദാസ്, മിക്‌സ് & മാസ്റ്ററിംഗ്- അക്ഷയ് രാജ്, ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്റര്‍- കെ ഡി വിന്‍സെന്റ്, റെക്കോര്‍ഡിംഗ് എഞ്ചിനീയര്‍മാര്‍- രാഗേഷ് പി ജി, ഓഫ് ബീറ്റ് സ്റ്റുഡിയോ- നിഖില്‍ ബാബു, സ്ട്രിംഗ് പ്രോ സ്റ്റുഡിയോസ് & മ്യൂസിക് ഹബ്, എറണാകുളം എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →