യുക്രൈനില്‍ അഞ്ചുലക്ഷം പേര്‍ പലായനം ചെയ്തു

കീവ്: അഞ്ചുലക്ഷത്തിലേറെ യുക്രൈന്‍ ജനത സമീപരാജ്യങ്ങളിലേക്ക് പലായനം ചെയ്തുവെന്ന് യു.എന്‍. 14 കുട്ടികള്‍ ഉള്‍പ്പെടെ 352 സാധാരണക്കാര്‍ ഇതുവരെയുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് യുക്രൈന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

റഷ്യ കണക്കുകൂട്ടിയതിനേക്കാള്‍ വലിയ ചെറുത്തുനില്‍പ്പാണ് യുക്രൈന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് എന്നാണ് പാശ്ചാത്യ ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടും. യുക്രൈന്‍ സംഘര്‍ഷത്തില്‍ ബെലാറുസ് നേരിട്ടു പങ്കാളിയായേക്കുമെന്ന മുന്നറിയിപ്പും യു.എസ്. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കുന്നുണ്ട്. ബലാറുസ് സേനയെ അയക്കുമെന്നാണ് ഉന്നത യു.എസ്. ഉദ്യോഗസ്ഥന്‍ പറയുന്നത്. ബെലാറുസിലെ എംബസി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായും യു.എസ്. അറിയിച്ചു.അത്യാവശ്യമില്ലാത്ത ജീവനക്കാരോട് രാജ്യം വിടാനും യു.എസ്. ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →