റഷ്യയുടെയും രാജ്യത്തെ അതിസമ്പന്നരുടെയും വിമാനങ്ങള്‍ വിലക്കി യുകെയും യൂറോപ്യന്‍ യൂണിയനും

കീവ്: യൂറോപ്യന്‍ യൂണിയനും യു.കെയും തങ്ങളുടെ വ്യോമമേഖലയില്‍ റഷ്യന്‍ വിമാനങ്ങളും റഷ്യന്‍ അതിസമ്പന്നരുടെ സ്വകാര്യവിമാനങ്ങളും കടക്കുന്നത് വിലക്കി. റഷ്യയുടേയും സഖ്യരാജ്യമായ ബലാറുസിന്റേയും കായികതാരങ്ങളെ വിലക്കുമെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി.)യും അറിയിച്ചു. ആഗോള ഫുട്ബോള്‍ നിയന്ത്രണസമിതിയായ ഫിഫയും റഷ്യയെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തിലാണ്. റഷ്യയിലേക്ക് യാത്ര ചെയ്യരുതെന്ന് യു.എസ്. വിദേശകാര്യമന്ത്രാലയം തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ശാക്തിക ചേരിതിരിവുകളില്‍ കാലങ്ങളായി നിഷ്പക്ഷ നിലപാട് തുടര്‍ന്നിരുന്ന സ്വിറ്റ്സര്‍ലന്‍ഡും റഷ്യയ്ക്കെതിരേയ യൂറോപ്യന്‍ യൂണിയന്റെ ഉപരോധങ്ങള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ വമ്പന്‍ ചെല്‍സിയുടെ റഷ്യക്കാരനായ ശതകോടീശ്വരന്‍ ഉടമ റോമന്‍ അബ്രാഹാമോവിച്ചിനോട് പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →