ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്വന്തം തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടി പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. നവോറം ഇബോചൗബ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് മരണപ്പെട്ടത്. ചുരചന്ദ്പൂര്‍ ജില്ലയിലെ ടിപയ്മുഖ് മണ്ഡലത്തിലാണ് സംഭവം നടന്നത്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രാജേഷ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. സര്‍വീസ് റൈഫിളില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടിയാണ് മരണം സംഭവിച്ചതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.