കോഴിക്കോട്: കുന്നമംഗലം പെരിങ്ങളം റോഡ് ടാറിങ് പ്രവർത്തി പുരോഗമിക്കുന്നു

കോഴിക്കോട്: കുന്നമംഗലം പെരിങ്ങളം റോഡിന്റെ ബി.എം.ബി.സി ടാറിങ് പ്രവൃത്തി പുരോഗമിക്കുന്നു. നാഷണൽ ഹൈവേ 766 ൽ കുന്നമംഗലം ടൗണിനെ പെരിങ്ങളം ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന സുപ്രധാന റോഡാണിത്. 

വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവർത്തി ഉൾപ്പെടെ നടന്നതിനാൽ റോഡിന്റെ നേരത്തെ പരിഷ്കരിച്ചിരുന്ന ഭാഗങ്ങൾ തകർന്നു കിടക്കുകയായിരുന്നു. ഇതിനുള്ള പരിഹാരമായാണ് ആധുനിക രീതിയിൽ ടാറിംഗ് പ്രവർത്തി നടത്തുന്നതിന് നടപടി സ്വീകരിച്ചത്.

പൊതുമരാമത്ത് വകുപ്പ് മുഖേന 50 ലക്ഷം രൂപയാണ് ഈ പ്രവർത്തിക്ക് വേണ്ടി വകയിരുത്തിയിട്ടുള്ളത്. പി.ടി.എ റഹീം എം.എൽ.എ റോഡ് പ്രവൃത്തി വിലയിരുത്തുന്നതിന് സ്ഥലം സന്ദർശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →