റഷ്യ-യുക്രൈൻ യുദ്ധം ; നിർണായക സമാധാന ചർച്ചയ്ക്ക് വേദിയാകാൻ ബെലാറൂസ് ഒരുങ്ങി

മോസ്കോ: റഷ്യ-യുക്രൈൻ യുദ്ധം അഞ്ചാംദിവസം പിന്നിടുന്നതിനിടെ നിർണായക സമാധാന ചർച്ചയ്ക്ക് വേദിയാകാൻ അയൽരാജ്യമായ ബെലാറൂസ്. ചർച്ചയ്ക്കായി റഷ്യൻ-യുക്രൈൻ പ്രതിനിധി സംഘങ്ങൾ ബെലാറൂസിൽ എത്തിയിട്ടുണ്ട്.

ഏതാനും നിമിഷങ്ങൾക്കകം ചർച്ച ആരംഭിക്കുമെന്നാണ് വിവരം. മുന്നില്‍ വെടിനിര്‍ത്തലും സേനാപിന്മാറ്റവും റഷ്യയുടെ സഖ്യരാജ്യം കൂടിയായ ബെലാറൂസിൽ സമാധാന ചർച്ചയ്ക്ക് നേരത്തെ യുക്രൈൻ സന്നദ്ധമായിരുന്നില്ല. ബെലാറൂസിലുള്ള റഷ്യൻ വ്യോമതാളവങ്ങളിൽനിന്നു കൂടി ആക്രമണം നേരിടുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും രാജ്യത്ത് വച്ചാകാം ചർച്ച എന്ന നിലപാടിലായിരുന്നു യുക്രൈൻ. ബെലാറൂസ് പ്രസിഡന്റ് അലെക്‌സാണ്ടർ ലുകാഷെങ്കോ റഷ്യയ്ക്ക് സഹായവുമായി സൈന്യത്തെ അയക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →