മമ്മുട്ടിയുടെ മൈക്ക് താഴെ വെപ്പിച്ച് നദിയ

എഴുപത് കഴിഞ്ഞിട്ടും സൗന്ദര്യം തുളുമ്പുന്ന മമ്മുട്ടി
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് എന്നുതന്നെ പറയാം.

മാര്‍ച്ച്‌ മൂന്നിന് പുറത്തിറങ്ങാന്‍ പോകുന്ന ഭീഷ്‌മപര്‍വത്തിലും സ്റ്റൈലിഷ് ലുക്കില്‍ തന്നെയാണ് മമ്മുട്ടി എത്തുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി നാദിയ മൊയ്‌തുവും മമ്മൂട്ടിയുമായുള്ള ഒരു തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് ചിരി സമ്മാനിക്കുകയാണ് ഇപ്പോൾ.

സൗന്ദര്യം ഇപ്പോഴും മമ്മൂക്ക നിലനിറുത്തി പോരുന്നതില്‍ അസൂയയുണ്ടോ എന്നായിരുന്നു നാദിയ മൊയ്‌തുവിനോട് മാദ്ധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഇതിന് സന്തോഷമേയുള്ളൂ എന്നായിരുന്നു നാദിയയുടെ ഉത്തരം. ഉടന്‍ തന്നെ മമ്മൂട്ടിയുടെ കമന്റും വന്നു; ഭയങ്കര സുന്ദരിയല്ലേ? അടുത്തത് പറയാന്‍ ശ്രമിച്ചെങ്കിലും നാദിയ സമ്മതിച്ചില്ല. നില്‍ക്ക് ഒരുകാര്യം ഞാന്‍ പറയട്ടെ എന്ന് പറഞ്ഞുകൊണ്ട് സംസാരിച്ചു തുടങ്ങി.

ഞാന്‍ പറഞ്ഞോട്ടെയെന്ന മമ്മൂട്ടിയുടെ വാക്കുകളൊന്നും നാദിയ കേട്ടില്ല.
ഒടുവില്‍ ചെറുചിരിയോടെ മമ്മൂട്ടി തന്നെ മൈക്ക് താഴെ വയ്ക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →