കോട്ടയം: ശിശുസംരക്ഷണത്തിൽ കേരളം വികസിത രാജ്യങ്ങളോടൊപ്പം – മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു

കോട്ടയം: ശിശു സംരക്ഷണത്തിൽ കേരളം വികസന രാജ്യങ്ങളോടൊപ്പമുള്ള നിലയിലാണെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. 

പൾസ് പോളിയോ  ഇമ്മ്യൂണൈസേഷൻ  ജില്ലാതല ഉദ്ഘാടനം  കോട്ടയം ജനറൽ ആശുപത്രിയിൽ  നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആരോഗ്യമേഖലയിൽ  നടത്തിയ  ശ്രദ്ധേയമായ ഇടപെടലുകളിലൂടെയാണ് ഇത് സാധിച്ചതെന്നും മാതൃകാപരമായ  നേട്ടങ്ങൾ  തുടർന്നും  കൈവരിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ  നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 പ്രതിരോധ കുത്തിവയ്പ്പ് ബോധവത്ക്കരണ വീഡിയോ പ്രകാശനവും മന്ത്രി നിർവഹിച്ചു. 

 തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യാതിഥിയായി. ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, മുനിസിപ്പൽ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ജനറൽ ആശുപത്രി സൂപ്രണ്ട് ആർ ബിന്ദുകുമാരി, റോട്ടറി ഇന്റർനാഷണൽ മുൻ  അസോസിയേറ്റ് ഗവർണർ ഡോ.  ടി. എസ് സക്കറിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അജയ് മോഹൻ , ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. സി ജെ സിതാര, കോട്ടയം എം സി എച്ച് ഓഫീസർ ടി കെ ഇന്ദിരാമ്മ,  കൗൺസിലർ സിൻസി പാറേൽ ,

ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, കോട്ടയം ഈസ്റ്റ്  റോട്ടറി ക്ലബ്  പ്രസിഡന്റ് എബ്രഹാം, റോട്ടറി സോൺ 31 അസിസ്റ്റന്റ് ഗവർണർ അരുൺ എസ് ചന്ദ്രൻ  എന്നിവർ സംസാരിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →