തൃപ്രയാര്‍ : പടന്ന മഹാസഭ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമടക്കം രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്ഷേത്രപൂജാരിയടക്കം രണ്ടുപേര്‍ അറസ്റ്റിലായി. തളിക്കുളം ,ചേര്‍ക്കരപുലാമ്പി വാസുദേവന്‍(60), ചേര്‍ക്കര കണ്‌ഠകര്‍ണക്ഷേത്രത്തിലെ പൂജാരി കുറുപ്പന്‍ പ്രസാദ് (60) എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്‌പി എന്‍.എസ് സലീഷും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്‌തത്. 2022 ഫെബ്രുവരി 16നായിരുന്നു അക്രമണം. അക്രമണത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.എസ് സുനില്‍കുമാറിന്റെ വലതുകൈക്ക് ഗുരുതരമായ പരിക്കേറ്റു.
സന്നദ്ധസംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി ഓഫീസിനുസമീപം കൊടിമരവും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ച ശിലാഫലകവും സ്ഥാപിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന സംസ്ഥാന കമ്മറ്റി ഭാരവാഹിയായ സര്‍വോത്തമന്‍ എന്നയാളെ കയ്യേറ്റം ചെയ്യുന്നത് കണ്ട് സമീപത്തെ സ്വന്തം കടയില്‍നിന്ന് ഓടിയെത്തിയ സുനില്‍കുമാറിനെയും സംഘം ആക്രമിക്കുകയായിരുന്നു. സുനില്‍കുമാറിന്റെ കയ്യുടെ എല്ല് രണ്ടിടങ്ങളില്‍ തകര്‍ന്ന നിലയിലാണ് അദ്ദേഹത്തെ അടിയന്തിര ശസ്‌ത്രക്രിയക്ക വിധേയനാക്കി.