കീവ്: കീവിന് ശേഷം രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ പ്രവേശിച്ച് റഷ്യന്‍ സേന. നഗരത്തില്‍ പോരാട്ടം നടക്കുകയാണെന്നും ആളുകള്‍ ബങ്കറുകളില്‍ നിന്നും വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും റീജിണല്‍ അഡ്മിനിസ്ട്രേഷന്‍ മേധാവി ഒലേ സിന്‍ഹബ് അറിയിച്ചു. റഷ്യന്‍ ദക്ഷിണ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രമാണ് ഖാര്‍കിവിലേക്കുള്ളത്. എന്നാല്‍ നാല് ദിവസവും നഗരത്തിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിധം കടുത്ത പ്രതിരോധം തീര്‍ക്കാന്‍ യുക്രൈന്‍ സേനയ്ക്ക് സാധിച്ചിരുന്നു. ഖാര്‍കിവ് തെരുവുകളില്‍ കൂടി റഷ്യന്‍ സേനയുടെ വാഹനങ്ങള്‍ പോകുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്