മുന്‍ പ്രോസ്‌ക്യൂട്ടര്‍ക്ക്‌ മാനഹാനി വരുത്തിയെന്ന ആരോപണത്തില്‍ കേസെടുത്ത്‌ കോടതി

കൊല്ലം: ജില്ലാ കോടതിയിലെ മുന്‍ അഡീഷണല്‍ പബ്ലിക്ക്‌ പ്രോസിക്യൂട്ടറും കൊട്ടിയം പൗരവേദി പ്രസിഡന്റുമായ അജിത്‌ കുമാറിന്‌ മാനഹാനി വരുത്തുംവിധം വാര്‍ത്ത സംപ്രേഷണം ചെയ്‌തുവെന്നാരോപിച്ച്‌ ഫയല്‍ ചെയത്‌ അന്യായത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്ത്‌ കോതി ഉത്തരവായി. കൊട്ടിയം കേന്ദ്രീകരിച്ചുളള ഓണ്‍ലൈന്‍ ന്യൂസ്‌ ചാനല്‍ ഉടമയും റിപ്പോര്‍ട്ടറുമായ ഉമയനല്ലൂര്‍ ,മൈലാപ്പൂര്‍ ലേഖഭവനത്തില്‍ സാബു, തഴുത്തല, പി.കെ ജംഗ്‌ഷനില്‍ പ്രസീദ്‌ ഭവനില്‍ അജിതകുമാരി ,പ്രസീദ്‌ലാല്‍ എന്നിവര്‍ക്കെതിരെയാണ്‌ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി -2 പി.അരുണ്‍കുമാര്‍ കേസെടുത്തത്‌.

2021 ഡിസംബര്‍ 26നാണ്‌ സംഭവം. അജിത്‌കുമാറും സജികുമാര്‍ എന്നയാളും ചേര്‍ന്ന്‌ പ്രസീദ്‌ലാലിനെ മാനസികരോഗാശുപത്രിയിലാക്കിയെന്നായിരുന്നു വാര്‍ത്ത. തുടര്‍ന്ന്‌ അജിതകുമാരിക്കും കുടുംബത്തിനും സ്വന്തമായുളള രണ്ടു വീടും വിട്ടിറങ്ങേണ്ടിവന്നുവെന്ന്‌ അജിതകുമാരിയും പ്രസീദ്‌ ലാലും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഈ ദിവസം പ്രസീദ്‌ലാല്‍ തന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതറിഞ്ഞ്‌ സ്ഥലത്തെത്തിയ പോലീസിന്‌ മുന്നില്‍ മാനസീകരോഗം അഭിനയിച്ചു.ഇതോടെ പോലീസ്‌ ആംബുലന്‍സ്‌ വിളിച്ചുവരുത്തി മാനസികാശുപത്രിയിലേക്ക്‌ അയക്കുകയായിരുന്നുവെന്നായിരുന്നു അജിത്‌ കുമാറിന്റെ വാദം. പ്രതികള്‍ 2022 ഒക്ടോബര്‍ 29ന്‌ കോടതിയില്‍ ഹാജരാകാനാണ്‌ കോടതിയുടെ ഉത്തരവ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →