പത്തനംതിട്ട: വെറ്ററിനറി ആംബുലന്‍സ് സംവിധാനം നിലവില്‍വന്നു

പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ആധുനിക വിദഗദ്ധചികിത്സാ സൗകര്യങ്ങളോടുകൂടിയ വെറ്ററിനറി ആംബുലന്‍സ് സംവിധാനം നിലവില്‍വന്നു. ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫും ജില്ലാ ചീഫ് വെറ്ററിനറി  ഓഫീസര്‍ക്ക് താക്കോല്‍ കൈമാറലും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് തെരുവ് നായ്ക്കളുടെ സംരക്ഷകനായ മുഹമ്മദാലിക്ക് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ സമ്മാനിച്ചു.

പത്തനംതിട്ട ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  ബീനാ പ്രഭ, പത്തനംതിട്ട നഗരസഭ  വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍  കെ. ആര്‍. അജിത്ത് കുമാര്‍,  നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍,  പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ. അജിലാസ്റ്റ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ഡോ.ജ്യോതിഷ് ബാബു, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. തോമസ് ജേക്കബ്  എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →