കോഴിക്കോട്: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലനം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. 50 % സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ ക്ഷീര സംഘങ്ങൾ മുഖേന ലഭ്യമാക്കുന്നതാണ് പദ്ധതി.
പഞ്ചായത്ത് അംഗം സജിത ഷെറി, എസ് എൽ ബി പി വെറ്റിനറി സർജൻ ഡോ. പ്രമോദ് , ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ കുട്ടികൃഷ്ണൻ, കാഞ്ഞിലശ്ശേരി ക്ഷീരസംഘം പ്രസിഡന്റ് മാധവൻ തുടങ്ങിയവർ പങ്കെടുത്തു.

