കേരള വനം വന്യജീവി വകുപ്പ് വയനാട് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ കീഴില്‍ കല്‍പ്പറ്റ ചുഴലിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജില്ലാ സ്ഥിരം നഴ്‌സറിയുടെ ഉദ്ഘാടനം ഫെബ്രുവരി 26 ന് രാവിലെ 10 ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആധുനിക ശാസ്ത്രീക രീതികള്‍ ഉപയോഗിച്ച് തയ്യാറാക്കിയ നഴ്‌സറി CAMPA ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങില്‍ അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കെയംതൊടി മുജീബ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.