വനിതാ ദിനത്തില്‍ നിലമ്പൂരില്‍ ‘ഷീ ക്യാമ്പ്’ ഒരുങ്ങുന്നു

ഇത് നിങ്ങളുടെ ലോകം, കാഴ്ചകള്‍ നിങ്ങള്‍ക്ക് സ്വന്തം

കാണാക്കാഴ്ചകള്‍ ഒപ്പിയെടുക്കാനും പ്രകൃതിയെ അറിയാനും നിലമ്പൂരില്‍ ഒരു രാവും പകലും ഒരുക്കി മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വനിതാദിനത്തില്‍ മാര്‍ച്ച് എട്ട് നിങ്ങള്‍ക്കൊപ്പം ചേരുന്നു. മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പില്‍ വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, വ്‌ളോഗിങ് എന്നിവയില്‍  സൗജന്യ പരിശീലനം നല്‍കും. പശ്ചിമഘട്ടത്തിന്റെ വന്യതയിലൂടെ ട്രക്കിങ് നടത്താനും ദൃശ്യങ്ങള്‍ പകര്‍ത്താനും ക്യാമ്പ് അവസരമൊരുക്കും. 18 വയസ് മുതല്‍ 35 വയസ് വരെയുള്ള വനിതകള്‍ക്ക്  ക്യാമ്പിന്റെ ഭാഗമാകാം. മാര്‍ച്ച് മൂന്നിനകം രജിസ്റ്റര്‍ ചെയ്യണം. സ്വന്തമായി ക്യാമറയുള്ളവര്‍ക്ക് മുന്‍ഗണന.  താത്പര്യമുള്ളവര്‍ diomlpm2@gmail.com എന്ന ഇമെയില്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ബയോഡാറ്റ സഹിതം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734387.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →