പുകപ്പുര കത്തി ലക്ഷങ്ങളുടെ നഷ്ടം

പാലാവയല്‍ : ഓടപ്പളളിയില്‍ റബര്‍ഷീറ്റുകള്‍ ഉണങ്ങാനിട്ടിരുന്ന പുകപ്പുരക്ക്‌ തീ പിടിച്ച്‌ വന്‍നാശനഷ്ടം .തെരുവന്‍കുന്നേല്‍ ജോജിയുടെ പുകപ്പുരക്കാണ്‌ തീ പിടിച്ചത്‌. 2022 ഫെബ്രുവരി 24ന്‌ ഉച്ചയോടെയായിരുന്നു സംഭവം. ഓടുമേഞ്ഞ പുകപ്പുരയും തൊട്ടടുത്തുളള സ്‌റ്റോര്‍ റൂം പൂര്‍ണമായി കത്തിനശിച്ചു.

സ്‌റ്റോര്‍ റൂമിലുണ്ടായിരുന്ന കാര്‍ഷികോപകരണങ്ങലും വീടുപണിക്കായി സൂക്ഷിച്ചിരുന്ന മര ഉരുപ്പടികളും ഉണങ്ങാനിട്ടിരുന്ന റബ്ബര്‍ ഷീറ്റുകളും കത്തിനസിച്ചവയില്‍പെടുന്നു. മൂന്നുലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. സമീപവാസികളുടെയും നാ്‌ട്ടുകാരുടെയും ഏറെനേരത്തെ ശ്രമഫലമായിട്ടാണ്‌ തീയണച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →