കണ്ണൂർ: ആശാവര്‍ക്കര്‍മാര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം: പോസ്റ്റര്‍ പ്രകാശനം ചെയ്തു

ഡിജിറ്റല്‍ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി അക്ഷയ കേന്ദ്രങ്ങള്‍ വഴി ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ടാം ഘട്ട കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു. ഇതിന് മുന്നോടിയായി ദേശീയ ആരോഗ്യദൗത്യം തയ്യാറാക്കിയ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പ്രകാശനം ചെയ്തു. ജില്ലയിലെ 1950 ആശാ വര്‍ക്കര്‍മാര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ആശാ വര്‍ക്കര്‍മാരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. കലക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ഡിഎംഒ ഡോ. കെ നാരാണ നായ്ക്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മനേജര്‍ ഡോ. പി കെ അനില്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ ആശാ കോ ഓഡിനേറ്റര്‍ കെ ആര്‍ രാഹുല്‍, കേരള സ്റ്റേറ്റ് ഐ ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ സി എം മിഥുന്‍ കൃഷ്ണ, അക്ഷയ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരായ വി ബിജുമോന്‍, സി നിത്യ, പി സിമി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →