കൊച്ചി : മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തിലെ 5 പേരെക്കൂടി മുനമ്പം പോലീസ് അറസ്‌റ്റ് ചെയ്‌തു. എടവനക്കാട് സ്വദേശികളായ താന്നിപ്പിളളി രഞ്ചു(40), പഴമ്പിളളി സന്ദീപ്((30), കക്കാട്ട് അനൂപ്(25), കൊല്ലാട്ടുതറ സിജോയ് (34), ചിരട്ടപ്പുരക്കല്‍ അമീര്‍ഷാ (36) എന്നിവരാണ് അറസ്‌റ്റിലായത്.
മറ്റുപ്രതികളായ എടവനക്കാട് ഒളിപ്പറമ്പില്‍ സരുണ്‍(28), ചെറായി തടലിപ്പറമ്പില്‍ ഡാനിയേല്‍ ആന്റണി (27)എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. കുഴിപ്പളളി ബീച്ചിലെ ഹോം സ്റ്റേയില്‍ നിന്ന് 10ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് സൈജു തങ്കച്ചനെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി 2022 ഫെബ്രുവരി 16ന് രാത്രിയിലായിരുന്നു സംഭവം.